മോഹന്‍ലാലിന്റെ കരിയറിലെ 360-ാം സിനിമയായി ഒരുങ്ങുന്ന തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ നാളെ പ്രഖ്യാപിക്കും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിക്കും എന്നാണ് മോഹന്‍ലാല്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്.
റാന്നിക്കാരനായ ടാക്സി ഡ്രൈവര്‍ ഷണ്മുഖമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സൂപ്പര്‍ സ്റ്റാര്‍ എന്നതിലുപരി കുറേ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ എന്ന നടനെ ഈ ചിത്രത്തിലൂടെ കാണാന്‍ കഴിയുമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 21ന്, മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ടൈറ്റില്‍ പുറത്തുവിടുമെന്ന് സംവിധായകന് സൂചന നല്‍കിയിരുന്നെങ്കിലും അത് ഉണ്ടായില്ല.
'പേരിനായി കാത്തിരുപ്പ് തുടരുകയാണ് ഞങ്ങളും നിങ്ങളും' എന്നായിരുന്നു തരുണ്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഈ കാത്തിരിപ്പിനാണ് ഇനി അവസാനം ഉണ്ടാവാന്‍ പോകുന്നത്. അതേസമയം, മലയാളത്തിലെ പ്രിയപ്പെട്ട താര ജോഡികളായ മോഹന്‍ലാല്‍- ശോഭന കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.