ഓസ്‌ട്രേലിയന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ സാധനങ്ങളുടെ വിലയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ അഭിപ്രായം കേള്‍ക്കാന്‍ ആരംഭിച്ചു. ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്‍ അന്വേഷണത്തിന്റെ ഭാഗമായാണ് പബ്ലിക് ഹിയറിങുകളുടെ തുടക്കമായത്.
സൂപ്പര്‍മാര്‍ക്കറ്റുകളുടെ വില്‍പ്പന രീതിയും മൊത്തവ്യാപാരവും ചില്ലറ വില്‍പ്പനയുമടക്കം ബന്ധം അന്വേഷണത്തില്‍ പരിശോധിക്കും. ഉയര്‍ന്ന നിരക്ക് ഉപഭോക്താക്കളെ മോശകരമായി ബാധിക്കുന്നതായി അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ അഭിപ്രായപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ജനങ്ങളെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ചൂഷണം ചെയ്യുന്നതായി നേരത്തെ സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. കുത്തക സൂപ്പര്‍മാര്‍ക്കറ്റുകള്‍ വലിയ ലാഭമുണ്ടാക്കുകയും ഓഫറിന്റെ പേരില്‍ അളവു കുറച്ചു നല്‍കി തട്ടിപ്പു നടത്തുന്നതായും നേരത്തെ കണ്ടെത്തിയിരുന്നു. കമ്മിഷന്‍ ഇക്കാര്യം വിലയിരുത്തി റിപ്പോര്‍ട്ട് കൈമാറും.