അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ഡൊണാള്‍ഡ് ട്രംപിനെ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്. അമേരിക്കയുമായുള്ള സഖ്യത്തിലും സുരക്ഷ ഉള്‍പ്പെടെ വിഷയത്തിലും ട്രംപ് ഭരണകൂടവുമായി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
എന്നാല്‍ അമേരിക്കയിലെ ഓസ്ട്രേലിയന്‍ അംബാസിഡറായ കെവിന് റുഡ്ഡ്് തുടരുമെന്ന് വിദേശകാര്യമന്ത്രി പെന്നി വോങ്ങ് വ്യക്തമാക്കി.
ഓസ്ട്രേലിയയുടെ മുന്‍ പ്രധാനമന്ത്രി കൂടിയായ കെവിന് റുഡ്ഡ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചത് വാര്‍ത്തയായിരുന്നു. അതേസമയം ട്രംപിനെ വിമര്‍ശിച്ച ട്വീറ്റുകള്‍ അദ്ദേഹം തന്റെ വാളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.