അത് അവര്‍ പണ്ട് ഒരുമിച്ച് ഉണ്ടായിരുന്നത് കൊണ്ടും പരസ്പരം അറിയുന്നതുകൊണ്ടും പറഞ്ഞതായിരിക്കും, ഞാന്‍ ആ സ്കൂളല്ല, ഞാന്‍ കമ്മ്യൂണിസ്റ്റ് സ്കൂളിലാണ് പഠിച്ചത്'; പി സരിന്റെ ഷാഫിക്കെതിരായ ആരോപണത്തില്‍ മറുപടിയായി കൃഷ്ണദാസ്
പാലക്കാട് മുന്‍ എംഎല്‍എയും ഇപ്പോള്‍ എംപിയുമായ ഷാഫി പറമ്പിലാണ് പാലക്കാട്ടെ പെട്ടി വിവാദത്തിന് പിന്നിലെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്റെ അഭിപ്രായത്തോട് പ്രതികരിച്ച് സിപിഐഎം സംസ്ഥാന സമിതി അംഗം എന്‍എന്‍ കൃഷ്ണദാസ്. അത് അവര്‍ പണ്ട് ഒരുമിച്ച് ഉണ്ടായിരുന്നത് കൊണ്ടും പരസ്പരം അറിയുന്നതുകൊണ്ടും പറഞ്ഞതായിരിക്കും. ഞാന്‍ ആ സ്കൂളല്ലാ, ഞാന്‍ കമ്മ്യൂണിസ്റ്റ് സ്കൂളിലാണ് പഠിച്ചത് എന്നായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണം.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നീല പെട്ടിയോ പച്ച പെട്ടിയോ എന്നതല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞിരുന്നു. ജനങ്ങളുടെ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടയത്തിലിന്റെ നീല ട്രോളി ബാഗിനെ മുന്‍നിര്‍ത്തി സിപിഐഎം നടത്തുന്ന ആരോപണങ്ങളെ തള്ളിയാണ് കൃഷ്ണദാസിന്റെ ഈ അഭിപ്രായ പ്രകടനം.