അപൂര്‍വ്വമായി ചില സാധനങ്ങള്‍ വലിയ തുകയ്ക്ക് ലേലത്തിന് പോകുമ്പോള്‍ വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ ഒരു കേക്ക് കഷ്ണം ഇംഗ്ലണ്ടില്‍ ലേലത്തിന് പോയത് 2200 പൗണ്ടിനാണ്. ഏകദേശം 2.4 ലക്ഷം രൂപയ്ക്കാണ് കേക്ക് ലേലം പോയത്. എന്താണ് കേക്കിന്റെ പ്രത്യേകതയെന്നോ 77 വര്‍ഷം പഴക്കമുള്ളതാണ് ഇത്.4
എഡിന്‍ബര്‍ഗിലെ ക്വീന്‍ എലിസബത്ത് സെക്കന്‍ഡിന്റെയും ഫിലിപ്പ് രാജകുമാരന്റെയും വിവാഹ വേളയില്‍ മുറിച്ച് കേക്കാണ് ലേലത്തില്‍വച്ചത്. 1947 ലായിരുന്നു ഇത്. അന്ന് അതിഥികള്‍ക്ക് നല്‍കാനായി ഉണ്ടാക്കിയ ഫ്രൂട്ട് കേക്കിന്റെ ഒരു കഷ്ണം പെട്ടിക്കുള്ളില്‍ സൂക്ഷിച്ച നിലയില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം കണ്ടെത്തുകയായിരുന്നു.
അലങ്കാരപ്പെട്ടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കേക്ക്. അതിഥികള്‍ക്കുള്ള ഉപചോര സന്ദേശവും കേക്കിനൊപ്പമുണ്ടായിരുന്നു. ലേല സ്ഥാപനമായ റീമാന്‍ ഡാന്‍സിയാണ് ഇതു വില്‍പ്പനയ്ക്ക് വച്ചത്. 500 പൗണ്ടായിരുന്നു ഇതിന് ലഭിക്കുമെന്ന് കണക്കാക്കിയത്. എന്നാല്‍ ലേലത്തില്‍ തുക 2200 പൗണ്ടുവരെ ഉയര്‍ന്നു. ചൈനയില്‍ നിന്നുള്ള ഒരാളാണ് കേക്ക് സ്വന്തമാക്കിയത്.