കിഴക്കന്‍ ലണ്ടനിലെ ബാര്‍ക്കിംഗ് ആന്‍ഡ് ഡഗെന്‍ഹാം കൗണ്‍സില്‍ കൊണ്ടുവന്നിരിക്കുന്ന പുതിയ നിയമം സ്ത്രീ സുരക്ഷ ഉറപ്പാക്കാനാണ്. പൊതു റോഡില്‍ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നിയമ സംവിധാനങ്ങളാണ് കൗണ്‍സില്‍ കൊണ്ടുവരുന്നത്.
പലപ്പോഴും കമന്റടിയും ചൂളമടിയും ഒക്കെയായി പെണ്‍കുട്ടികള്‍ നിരത്തില്‍ ചൂഷണത്തിന് ഇരയായത്. ചിലപ്പോള്‍ ചിലര്‍ പുറകേ നടന്നുവരുന്നതും സ്വകാര്യത ചൂഷണം ചെയ്യുന്നതുമായ സംഭവമുണ്ടായിട്ടുണ്ട്. പ്രദേശവാസികളുടെ ഇത്തരം പരാതികള്‍ക്ക് പരിഹാരം കൊണ്ടുവരികയാണ് കൗണ്‍സില്‍. കൂക്കി വിളിക്കുകയും പരിഹസിക്കുന്ന രീതിയില്‍ ചൂളമടിക്കുകയും ചെയ്താല്‍ ആയിരം പൗണ്ട് പിഴ ചുമത്തും.
പഠനം നടത്തിയ ബാര്‍ക്കിംഗ് ആന്‍ഡ് ഡെഗെന്‍ഹാം കൗണ്‍സിലര്‍മാര്‍ കണ്ടെത്തിയത് 15 ശതമാനത്തോളം വനിതകള്‍ വാക്കുകള്‍ കൊണ്ടുള്ള അവഹേളനങ്ങള്‍ക്ക് ഇരയാകുന്നുവെന്നാണ്. പത്തിലൊന്ന് പേര്‍ പറഞ്ഞത് തങ്ങളെ പുരുഷന്മാര്‍ പിന്തുടരുകയോ സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറുകയോ ചെയ്തു എന്നാണ്. പത്ത് ശതമാനം പേരാണ് ചൂളമടിയെ കുറിച്ച് പരാതിപ്പെട്ടത്.
ചൂളമടിച്ചു പിടിക്കപ്പെട്ടാല്‍ 100 പൗണ്ടിന്റെ ഫിക്‌സ്ഡ് പെനാലിറ്റി നോട്ടീസ് ലഭിക്കും. അത് അടക്കാതിരുന്നാല്‍ 1000 പൗണ്ട് വരെ പിഴയൊടുക്കേണ്ടതായി വരും. പൊതുയിടങ്ങളില്‍ സ്ത്രീകള്‍ സമാധാനമായി സഞ്ചരിക്കാനാണ് നിയമം കൊണ്ടുവന്നിരിക്കുന്നത്.