ഇംഗ്ലണ്ടിലും വെയില്‍സിലും ജനിച്ച മൂന്നിലൊന്ന് കുഞ്ഞുങ്ങളുടേയും അമ്മമാര്‍ ബ്രിട്ടീഷ് വംശജരല്ല, ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനത്ത്, രണ്ടാം സ്ഥാനത്ത് പാക്കിസ്ഥാന്‍

ഇംഗ്ലണ്ടിലും വെയില്‍സിലും ജനിച്ച മൂന്നിലൊന്ന് കുഞ്ഞുങ്ങളുടേയും അമ്മമാര്‍ ബ്രിട്ടീഷ് വംശജരല്ല, ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനത്ത്, രണ്ടാം സ്ഥാനത്ത് പാക്കിസ്ഥാന്‍
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലും ജനിച്ച മൂന്നിലൊന്ന് കുഞ്ഞുങ്ങളുടേയും അമ്മമാര്‍ ബ്രിട്ടീഷ് വംശജരായിരുന്നില്ലെന്ന കണക്കുകള്‍ പുറത്തുവന്നു. മാതാപിതാക്കള്‍ ബ്രിട്ടീഷ് വംശജരല്ലാത്ത കുട്ടികളുടെ പട്ടികയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്തുള്ളത്. ജോലിയ്ക്കും പഠനത്തിനുമായി എത്തുന്നവരുടെ എണ്ണത്തിലെ വര്‍ദ്ധനവാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയാകാന്‍ കാരണം.

14,400+ Newborn Baby Legs Stock Photos, Pictures & Royalty-Free Images -  iStock

കണക്കു പ്രകാരം 2023 ല്‍ ജനിച്ചവരില്‍ 31.8 ശതമാനത്തിന്റെ അമ്മമാര്‍ യുകെയില്‍ ജനിച്ചവരല്ലായിരുന്നു. 2022ല്‍ ഇതു 30.3 ശതമാനമായിരുന്നു. ഇതില്‍ 3.9 ശതമാനം മാതാപിതാക്കളും ഇന്ത്യയില്‍ നിന്നായിരുന്നു. ആദ്യത്തെ പത്തുരാജ്യങ്ങളില്‍ 0.6 ശതമാനവുമായി ഘാനയും ഈ ലിസ്റ്റിലുണ്ട്. ജര്‍മ്മനി പട്ടികയില്‍ നിന്നു പുറത്തായിരിക്കുകയാണ്.

യുകെയിലേക്ക് കുടിയേറുന്നതിന്റെ കണക്കുകളാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ടത്. അഫ്ഗാനികളെ പുനരധിവസിച്ചതിനെ തുടര്‍ന്ന് അഫ്ഗാനും ലിസ്റ്റില്‍പ്പെട്ടത്.

2020ല്‍ അഫ്ഗാനിസ്ഥാന്‍ 8ാം സ്ഥാനത്തായിരുന്നു. അല്‍ബേനിയയും ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. അല്‍ബേനിയയില്‍ നിന്നും അനധികൃത കുടിയേറ്റം അധികമായി ഉണ്ടായിട്ടുണ്ട്.

കുടിയേറ്റത്തിന്റെ നേര്‍ചിത്രമാണ് കുട്ടികളുടെ ജനന കണക്കില്‍ പുറത്തുവരുന്നത്.

Other News in this category



4malayalees Recommends