രങ്കണ്ണനായി രവി തേജ; ആവേശം തെലുങ്കിലേക്ക്

രങ്കണ്ണനായി രവി തേജ; ആവേശം തെലുങ്കിലേക്ക്
ഫഹദ് ഫാസില്‍ നായകനായ ആവേശം സിനിമയുടെ തെലുങ്ക് പതിപ്പ് റീമേക്ക് അവകാശം രവി തേജ സ്വന്തമാക്കി. ഫഹദ് അവതരിപ്പിച്ച രങ്കണ്ണന്‍ എന്ന കഥാപാത്രത്തെ രവി തേജയാണ് പുനരവതരിപ്പിക്കുക. ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കും.

ഫഹദ് ഫാസിലിന്റെ കരിയറിലെ ബോക് ബസ്റ്റര്‍ ചിത്രമാണ് ആവേശം. രങ്കണ്ണന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. 'രോമാഞ്ച'ത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ഫഹദിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് ആവേശത്തിലെ രംഗ.

ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള മൂന്ന് മലയാളി വിദ്യാര്‍ത്ഥികളുടെ കഥയും ശേഷം അവര്‍ നേരിടുന്ന ചില പ്രശ്നങ്ങള്‍ക്ക് രംഗ എന്ന ലോക്കല്‍ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

Other News in this category



4malayalees Recommends