പ്രധാനമന്ത്രി കെയര്‍ സ്റ്റാമെറുടെ ദിപാവലി വിരുന്നില്‍ മദ്യവും മാംസവും ; അത്താഴ വിരുന്ന് വിവാദത്തില്‍

പ്രധാനമന്ത്രി കെയര്‍ സ്റ്റാമെറുടെ ദിപാവലി വിരുന്നില്‍ മദ്യവും മാംസവും ; അത്താഴ വിരുന്ന് വിവാദത്തില്‍
യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാമെര്‍ നടത്തിയ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ സസ്യേതര ഭക്ഷണവും മദ്യവും ഉള്‍പ്പെടുത്തിയതിനെ ചൊല്ലി വിവാദം. ബ്രിട്ടനിലെ പ്രമുഖ ഹിന്ദു വിഭാഗ നേതാക്കള്‍ക്കും മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ക്കും വേണ്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10, ഡൗണിങ് സ്ട്രീറ്റിലെ ദീപാവലി വിരുന്ന്. കുച്ചിപ്പുഡി നൃത്താവരണം അടക്കമുള്ളതായിരുന്നു പരിപാടികള്‍. സ്റ്റാമെറുടെ പ്രസംഗവും ഉള്‍പ്പെടുത്തിയിരുന്നു.

അത്താഴ വിരുന്നിന്റെ മെനുവില്‍ മദ്യവും മാംസാഹാര ഭക്ഷണവും കണ്ടത് ഞെട്ടിച്ചുവെന്ന് ചില ബ്രിട്ടീഷ് ഹിന്ദു വിഭാഗക്കാര്‍ വെളിപ്പെടുത്തി. ലാംബ് കെബാബ്, ബീയര്‍, വൈന്‍ തുടങ്ങിയവയായിരുന്നു വിരുന്നിനെത്തിയ വിശിഷ്ടാതിഥികള്‍ക്കു വിളമ്പിയത്. മുന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ദീപാവലി ആഘോഷത്തില്‍ മദ്യവും മാംസാഹാരവും വിളമ്പിയിരുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വീഴ്ചയാണിതെന്നാണ് ആക്ഷേപം. അതേസമയം പ്രധാനമന്ത്രിയോ ബന്ധപ്പെട്ട വൃത്തങ്ങളോ വിവാദത്തോട് പ്രതികരിച്ചിട്ടില്ല.

Other News in this category



4malayalees Recommends