രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പേരില്‍ ചാന്‍സലര്‍ ബജറ്റില്‍ അവതരിപ്പിച്ച പല ടാക്‌സ് പ്രഖ്യാപനങ്ങളും തിരിച്ചടിയാകുകയാണ്. കണ്ണില്‍ പൊടിയിടാന്‍ ശമ്പള വര്‍ദ്ധന പ്രഖ്യാപിച്ചപ്പോള്‍ തന്നെ വലിയ രീതിയില്‍ ഒരു ഭാഗത്ത് ടാക്‌സും ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ നീക്കത്തില്‍ കടുത്ത അതൃപ്തിയിലാണ് ജിപിമാര്‍.
ജോലി നിര്‍ത്തി സ്ഥാപനം അടച്ചുപൂട്ടുകയോ അപ്പോയ്ന്റ് മെന്റ് കുറയ്ക്കുകയോ ജീവനക്കാരെ കുറയ്ക്കുകയോ ചെയ്യേണ്ടിവരും. അല്ലെങ്കില്‍ നിലനില്‍ക്കാനാകില്ലെന്നാണ് ജിപിമാര്‍ പറയുന്നത്. നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം ഉയര്‍ത്തിയത് ജിപി പ്രാക്ടീസുകള്‍ക്ക് തിരിച്ചടിയായി കഴിഞ്ഞു.
ചെറുകിട ബിസിനസ് ഗണത്തിലാണഅ ഗവണ്‍മെന്റ് കോണ്‍ട്രാക്ടിന് കീഴില്‍ ജിപിമാര്‍ പ്രാക്ടീസ് ചെയ്യുന്നത്. നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന ജിപിമാരെ ബാധിക്കും. രണ്ടു മില്യണിലധികം അപ്പോയ്ന്റുകളെ ബാധിക്കുമെന്നും നിലനില്‍പ്പിന് തന്നെ ഭീഷണിയെന്നുമാണ് അധികൃതര്‍ വിലയിരുത്തുന്നത്.
ബജറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം 13.8 ല്‍ നിന്ന് 15 ശതമാനമാക്കി. 6275 പ്രാക്ടീസുകളില്‍ നിന്നായി 125.5 മില്യണ്‍ പൗണ്ട് സ്വരൂപിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
നികുതി വര്‍ദ്ധനവിന്റെ തലവേദനയില്‍ നിന്ന് രക്ഷപ്പെടാന്‍ 2.24 മില്യണ്‍ അപ്പോയ്ന്റ്‌മെന്റുകള്‍ ഒഴിവാക്കാന്‍ സാധ്യതയുണ്ട്. ഏതായാലും ആരോഗ്യമേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ ജിപിമാരും സ്ഥാപനങ്ങള്‍ പൂട്ടിയാല്‍ തിരിച്ചടിയാകും.