രാജ്യത്തിന് ജീവന്‍ ബലി നല്‍കിയ സൈനീകരെ അനുസ്മരിച്ച് റിമംബറന്‍സ് ഡേ വേദിയില്‍ എത്തി രാജ കുടുംബാംഗങ്ങളും. കീമോ തെറാപ്പിയ്ക്ക് ശേഷം ആദ്യമായി കെയ്റ്റ് രാജകുമാരി വേദിയിലെത്തി. വലിയ കൈയ്യടിയോടെയാണ് രാജ ദമ്പതിമാര്‍ റോയല്‍ ആല്‍ബര്‍ട്ട് ഹാളിലെത്തിയത്. ജീവിതത്തിലെ ബുദ്ധിമുട്ടേറിയ ദിവസങ്ങള്‍ എന്നു വില്യമും കെയ്റ്റും തുറന്നു പറഞ്ഞ ഒരു വര്‍ഷത്തിന് പിന്നാലെ ഇരുവരും ഒരുമിച്ച് പൊതു വേദിയിലെത്തി.
വേദനയോടെ ഏവരും സ്മര പുതുക്കി പുഷ്പങ്ങള്‍ സമര്‍പ്പിച്ചു.
കെയ്റ്റിനെ ചേര്‍ത്തുപിടിച്ച് വില്യം രാജകുമാരനുമുണ്ടായിരുന്നു. ചാള്‍സ് രാജാവ്, എഡ്വേര്‍ഡ് രാജകുമാരന്‍, പത്‌നി സോഫി, ആന്‍ രാജ കുമാരി എന്നിവരും ചടങ്ങിനെത്തി.
ചാള്‍സ് രാജാവ് കാമില രാജ്ഞിയില്ലാതെയാണ് ചടങ്ങിനെത്തിയത്. നെഞ്ചിലെ അണിബാധയ്ക്ക് ചികിത്സയിലായിരുന്നതിനാലാണ് കാമില രാജ്ഞി പങ്കെടുക്കാതിരുന്നത്. വീട്ടില്‍ വിശ്രമത്തിലുള്ള രാജ്ഞി അടുത്താഴ്ച മുതല്‍ പൊതുവേദിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.