സ്വകാര്യ സ്‌കൂളുകളുടെ ഫീസ് വര്‍ദ്ധനവിന് കടിഞ്ഞാണ്‍ വരുന്നു
സ്വകാര്യ സ്‌കൂളിലെ ട്യൂഷന്‍ ഫീസ് വര്‍ദ്ധനക്ക് പരിധി നിശ്ചയിച്ച് അബുദബി വിദ്യാഭ്യാസവകുപ്പ്. അസാധാരണ സാഹചര്യങ്ങളില്‍ പോലും 15 ശതമാനത്തില്‍ കൂടുതല്‍ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ പാടില്ലെന്ന് അഡെക് വ്യക്തമാക്കി. അത്യപൂര്‍വ സാഹചര്യങ്ങളില്‍ ഫീസ് വര്‍ധനക്ക് അനുമതി ലഭിക്കാന്‍ നിരവധി നിബന്ധനകള്‍ പാലിക്കേണ്ടിവരും.
വിദ്യാഭ്യാസ ചെലവ് സൂചിക അടിസ്ഥാനമാക്കിയാകും ഫീസ് വര്‍ദ്ധന അംഗീകരിക്കുക. കൂടാതെ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സാമ്പത്തിക നഷ്ടമുണ്ടായതായി സ്‌കൂളുകള്‍ ബോധ്യപ്പെുത്തുകയും ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കുകയും വേണം. മൂന്നു വര്‍,മായി പ്രവര്‍ത്തിക്കുന്നതാകണം സ്‌കൂള്‍.
ഫീസ് വര്‍ധന അനുമതി ലഭിച്ചാലും അക്കാദമിക് വര്‍ഷത്തില്‍ ഒരു തവണ മാത്രമേ വര്‍ധിപ്പിക്കാനാകൂ. മൂന്നു തവണകളായോ വര്‍ഷത്തില്‍ 10 തവണകളായോ ഫീസ് ഈടാക്കാം.