ജിപിമാര്‍ക്കും, ഫാര്‍മസികള്‍ക്കും കൊണ്ടുപിടിച്ച ജോലി; ജനങ്ങള്‍ കൂടുതല്‍ ഗുരുതര രോഗബാധിതരാകുന്നതിന് പിന്നിലെ കാരണം പറഞ്ഞ് എ&ഇ മേധാവികള്‍; ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ജിപിമാരുടെ നിസ്സഹകരണ സമരം വിന്റര്‍ കുഴപ്പത്തിലാക്കും?

ജിപിമാര്‍ക്കും, ഫാര്‍മസികള്‍ക്കും കൊണ്ടുപിടിച്ച ജോലി; ജനങ്ങള്‍ കൂടുതല്‍ ഗുരുതര രോഗബാധിതരാകുന്നതിന് പിന്നിലെ കാരണം പറഞ്ഞ് എ&ഇ മേധാവികള്‍; ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ജിപിമാരുടെ നിസ്സഹകരണ സമരം വിന്റര്‍ കുഴപ്പത്തിലാക്കും?
ജിപിമാരില്‍ നിന്നും സഹായം ലഭിക്കാതെ വരുന്നതാണ് ഗുരുതരമായി രോഗം ബാധിക്കുന്ന ജനങ്ങളുടെ എണ്ണമുയര്‍ത്താന്‍ ഇടയാക്കുന്നതെന്ന് ആംബുലന്‍സ്, എ&ഇ മേധാവികളുടെ മുന്നറിയിപ്പ്. ഫ്രണ്ട്‌ലൈന്‍ ഫാമിലി ഡോക്ടര്‍മാരും, ഫാര്‍മസികളും കനത്ത സമ്മര്‍ദത്തിലായതിനാല്‍ വിന്ററിലെ പതിവ് സമ്മര്‍ദം ഒരു പടികൂടി കടക്കുമെന്ന് ഹെല്‍ത്ത് മേധാവികള്‍ ഓര്‍മ്മിപ്പിച്ചു.

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ ജിപിമാര്‍ സമരങ്ങളുടെ ഭാഗമായി സേവനം വെട്ടിക്കുറച്ചത് ഈ പ്രശ്‌നത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതായി ഇവര്‍ വ്യക്തമാക്കി. കൂടാതെ വെയ്റ്റിംഗ് ലിസ്റ്റ് ബാക്ക്‌ലോഗ് വെട്ടിക്കുറയ്ക്കാനുള്ള ലേബര്‍ പദ്ധതി നടപ്പിലാക്കാന്‍ പരാജയപ്പെടുമെന്നാണ് പത്തില്‍ ഏഴ് പേരുടെയും നിലപാട്.

ബജറ്റില്‍ നിന്നുള്ള 22 ബില്ല്യണ്‍ പൗണ്ട് അധിക സഹായം ഇതിനകം തന്നെ ചെലവാക്കി കഴിഞ്ഞെന്നും ഇവര്‍ വ്യക്തമാക്കി. 'എന്‍എച്ച്എസിന് എക്കാലത്തെയും തിരക്കേറിയ സമ്മറാണ് നേരിട്ടത്. വിന്ററിലും ഒരു ഇടക്കാല ആശ്വാസം പോലും ലഭിക്കില്ല', എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ഡെപ്യൂട്ടി ചീഫ് സാഫ്രോണ്‍ കോര്‍ഡെറി പറഞ്ഞു.

ഈ വര്‍ഷം കാഷ്വാലിറ്റി സന്ദര്‍ശനങ്ങളും, ആംബുലന്‍സ് വിളിയും റെക്കോര്‍ഡിന് സമീപത്ത് എത്തിയിരുന്നു. തങ്ങളുടെ ലിസ്റ്റിലുള്ള രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ പ്രൈമറി കെയറിന് ശേഷിയില്ലാതെ വരുന്നതോടെ ഇവരുടെ സ്ഥിതി മോശമാകുകയും, എമര്‍ജന്‍സി കെയര്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതമാകുകയുമാണ് ചെയ്യുന്നത്. അതിനാല്‍ വിന്റര്‍ കൂടുതല്‍ കടുപ്പമാകും, ഒരു സീനിയര്‍ എന്‍എച്ച്എസ് മാനേജര്‍ സണ്ണിനോട് പറഞ്ഞു.

Other News in this category



4malayalees Recommends