സമാധാനത്തിന് പകരമായി ഭൂമി നല്‍കാനാവില്ല, മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് സമസ്ത മുഖപത്രം

സമാധാനത്തിന് പകരമായി ഭൂമി നല്‍കാനാവില്ല, മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് സമസ്ത മുഖപത്രം
മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം. സമാധാനത്തിന് പകരമായി ഭൂമി നല്‍കാനാവില്ല. മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ഭൂമി നിലവിലെ ഉടമകള്‍ക്ക് നല്‍കണമെന്ന് പറഞ്ഞത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും സുപ്രഭാതത്തില്‍ വന്ന ലേഖനത്തില്‍ പറയുന്നു. സുന്നി നേതാവ് മുസ്തഫ മുണ്ടുപാറയാണ് ലേഖനം എഴുതിയിരിക്കുന്നത്.

മുനമ്പം വിഷയത്തില്‍ ഫാറൂഖ് കോളജ് മാനേജ്‌മെന്റ് സ്വീകരിക്കുന്ന സമീപനം തെറ്റാണെന്നും മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്. മറ്റു വഖഫ് ഭൂമികളും അന്യാധീനപ്പെടാന്‍ മുനമ്പം വിഷയത്തിലെ നിലപാട് കാരണമാകുമെന്നും മുസ്തഫ മുണ്ടുപാറയുടെ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

Other News in this category



4malayalees Recommends