'ജാതി പറഞ്ഞ് അധിക്ഷേപിച്ചിട്ടില്ല, തൊഴില്‍ അവസാനിക്കുമെന്ന ഭയമാണ് ഇവര്‍ക്കുള്ളത്'; ഗായത്രി ബാബു

'ജാതി പറഞ്ഞ് അധിക്ഷേപിച്ചിട്ടില്ല, തൊഴില്‍ അവസാനിക്കുമെന്ന ഭയമാണ് ഇവര്‍ക്കുള്ളത്'; ഗായത്രി ബാബു
തിരുവനന്തപുരം നഗരസഭാ കവാടത്തിന് മുന്‍പില്‍ പ്രതിഷേധിക്കുന്ന ശുചീകരണ തൊഴിലാളികളെ ജാതി വിളിച്ച് അധിക്ഷേപിച്ചിട്ടില്ലെന്ന് കൗണ്‍സിലറായ ഗായത്രി ബാബു. തൊഴിലാളികളുടെ മാലിന്യം ശേഖരിക്കുന്ന 12 ഓളം വാഹനങ്ങള്‍ നഗരസഭ പിടിച്ചെടുത്തിരുന്നു. അവ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതിനിടയിലാണ് തൊഴിലാളികള്‍ ഗായത്രി ബാബു തങ്ങളുടെ ജാതി വിളിച്ച് അധിക്ഷേപിച്ചെന്ന് ആരോപിച്ചത്. എന്നാല്‍ അത്തരത്തില്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ആരോപണം വെറുതെയാണെന്നും ഗായത്രി ബാബു പറഞ്ഞു.

കേരളത്തില്‍ തോട്ടിപ്പണി അവസാനിപ്പിച്ച ഒരു പാര്‍ട്ടിയാണ് സിപിഐഎം. മനുഷ്യമലിനങ്ങള്‍ കൈകാര്യം ചെയേണ്ടത് ഇങ്ങനെയല്ല. ഇവര്‍ ഹരിതകര്‍മസേനയുടെ ഭാഗമാക്കണം. എന്നാല്‍ തൊഴിലാളികള്‍ക്ക് പിന്നില്‍ ഉള്ള നേതൃത്വം ഇതിന് തയ്യാറാകുന്നില്ല. ഹരിതകര്‍മ സേനയുടെ കീഴില്‍ വരണമെന്ന് പറഞ്ഞതിനുള്ള ദേഷ്യമാകാം ഒരുപക്ഷെ ഈ സമരത്തിന് കാരണമെന്നും കൗണ്‍സിലര്‍ പറഞ്ഞു.

നാല് തൊഴിലാളികളാണ് നഗരസഭയുടെ കവാടത്തിന് മുകളില്‍ കയറി പ്രതിഷേധിച്ചത്. നഗരസഭയുടെ ഗേറ്റിന് ഇരുവശവും മറ്റ് തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയുമായിരുന്നു. ശേഷം പൊലീസ് എത്തി ഇവരെ താഴെയിറക്കി. എന്നാല്‍ ഇതിനിടെ നിരവധി തൊഴിലാളികള്‍ നഗരസഭ കെട്ടിടപരിസരത്തേയ്ക്ക് കയറി. തൊഴിലാളികള്‍ എല്ലാവരും ഇപ്പോഴും പ്രതിഷേധിക്കുകയാണ്.

Other News in this category



4malayalees Recommends