ഏവരേയും ഞെട്ടിച്ച് സന്ദീപ് വാര്യരുടെ നീക്കം ; രാഷ്ട്രീയ യാത്ര ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് പ്രഖ്യാപനം ; ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, ഇനി സ്‌നേഹത്തിന്റെ കടയില്‍ തുടരുമെന്ന് സന്ദീപ് വാര്യര്‍

ഏവരേയും ഞെട്ടിച്ച് സന്ദീപ് വാര്യരുടെ നീക്കം ; രാഷ്ട്രീയ യാത്ര ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് പ്രഖ്യാപനം ; ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, ഇനി സ്‌നേഹത്തിന്റെ കടയില്‍ തുടരുമെന്ന് സന്ദീപ് വാര്യര്‍
ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്ന് സന്ദീപ് വാര്യര്‍. ബിജെപി ഏകാധിപത്യ പ്രവണതയുള്ള സംഘടനയെന്നും ബിജെപിയില്‍ പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. ബിജെപി വിടാന്‍ കാരണം സുരേന്ദ്രനും സംഘവുമാണ്. ടെലിവിഷന്‍ ചര്‍ച്ചകളില്‍ നിന്നും ബിജെപി വിലക്കി. താന്‍ ബിജെപിയില്‍ നേരിട്ടത് ഒറ്റപ്പെടലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ഇനിമുതല്‍ ഞാന്‍ കോണ്‍ഗ്രസിന്റെ സ്‌നേഹത്തിന്റെ കടയില്‍ തുടരും. കോണ്‍ഗ്രസിന്റെ ആശയമെന്നത് ഇന്ത്യയുടെ ആശയമാണെന്നും സന്ദീപ് പറഞ്ഞു. ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്ള വേദിയില്‍വെച്ച് കെ സുധാകരന്‍ സന്ദീപ് വാര്യരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

ഉപതെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായകഘട്ടത്തില്‍ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യര്‍ കടുത്ത പ്രതിസന്ധി ബിജെപിക്കുണ്ടാക്കിയാണ് പാര്‍ട്ടി വിടുന്നത്. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാര്‍ട്ടിയില്‍ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതല്‍ ചൊടിപ്പിച്ചത്.

നേരത്തെ ചില പരാതികളുടെ പേരില്‍ സന്ദീപിനെ വക്താവ് സ്ഥാനത്തുനിന്നടക്കം ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കെ. സുരേന്ദ്രന്‍ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാന്‍ മുന്‍കയ്യെടുത്തത്. ഇതിന് ശേഷവും തന്നെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്ന പരാതി സന്ദീപ് ഉയര്‍ത്തിയിരുന്നു.

Other News in this category



4malayalees Recommends