വഖഫ് ഭൂമി വിഷയത്തില്‍ ഇടതു, വലതു മുന്നണികള്‍ക്ക് വീഴ്ച്ച പറ്റി; മുനമ്പം ബിജെപി മുതലെടുക്കുകയാണെന്ന് ആരോപിച്ച് തലയൂരുന്നുവെന്ന് തലശേരി ആര്‍ച്ച്ബിഷപ് ജോസഫ് പാംപ്ലാനി

വഖഫ് ഭൂമി വിഷയത്തില്‍ ഇടതു, വലതു മുന്നണികള്‍ക്ക് വീഴ്ച്ച പറ്റി; മുനമ്പം ബിജെപി മുതലെടുക്കുകയാണെന്ന് ആരോപിച്ച് തലയൂരുന്നുവെന്ന് തലശേരി ആര്‍ച്ച്ബിഷപ് ജോസഫ് പാംപ്ലാനി
വഖഫ് ഭൂമി വിഷയത്തില്‍ സമരം ചെയ്യുന്ന മുനമ്പം നിവാസികള്‍ക്കു നീതി ലഭ്യമാക്കാന്‍ വൈകരുതെന്നു തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. നീതി നടത്തുന്നതിലെ കാലതാമസം അക്ഷന്തവ്യമായ അപരാധമാണെന്നും അദ്ദേഹം പറഞ്ഞു.

നീതി ആരുടെയും ഔദാര്യമല്ല, അവകാശമാണ്. ഒരു ജനത റവന്യൂ അവകാശങ്ങള്‍ക്കുവേണ്ടി 32 ദിവസം ഉപവാസമിരിക്കേണ്ടി വരുന്നത് ജനാധിപത്യസമൂഹത്തില്‍ സങ്കടകരമാണ്. മുനമ്പം സമരത്തെ നിര്‍വീര്യമാക്കാമെന്ന് ആരും തെറ്റിദ്ധരിക്കരുത്. മുനമ്പം ജനത ഉയര്‍ത്തിയ വിഷയം ഇവിടത്തെ ഭൂപ്രദേശത്ത് ഒതുങ്ങുന്നതല്ല.മുനപത്തെ പോരാട്ടം കേരളചരിത്രത്തിലെ നിര്‍ണായകമായ അധ്യായമാണെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.

റവ. ഡോ. ഫിലിപ്പ് കവിയില്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഫിലിപ്പ് വെളിയത്ത്, ഫാ. അഖില്‍ മുക്കുഴി, ജോയല്‍ പുതുപറമ്പില്‍, അബിന്‍ വടക്കേക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. മുനന്പം ജനതയ്ക്കു നീതി നടപ്പാക്കിക്കൊടുക്കുന്നതില്‍നിന്നു സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളുണ്ടെങ്കില്‍ അതില്‍ വോട്ടുബാങ്ക് രാഷ്ട്രീയമുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ലെന്നും മാര്‍ പാംപ്ലാനി.

റിലേ നിരാഹാരസമരത്തിന്റെ 32-ാം ദിനമായ ഇന്നലെ പ്രദേശവാസികളായ ലിസി ആന്റണി, മീനാകുമാരി രാജേഷ്, സോഫി വിന്‍സന്റ്, ഷാലറ്റ് അലക്സാണ്ടര്‍, ജെയിംസ് ആന്റണി, കുഞ്ഞുമോന്‍ ആന്റണി എന്നിവര്‍ നിരാഹാരമിരുന്നു.

Other News in this category



4malayalees Recommends