അനധികൃത കുടിയേറ്റക്കാരെ നാട് കടത്താന്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും ; അധികാരമേറി ആദ്യ ദിനം തന്നെ സൈന്യത്തെ ഉപയോഗിച്ച് നടപടി തുടങ്ങുമെന്ന് ട്രംപ്

അനധികൃത കുടിയേറ്റക്കാരെ നാട് കടത്താന്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും ; അധികാരമേറി ആദ്യ ദിനം തന്നെ സൈന്യത്തെ ഉപയോഗിച്ച് നടപടി തുടങ്ങുമെന്ന് ട്രംപ്
അനധികൃത കുടിയേറ്റക്കാരെ നാട് കടത്താന്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അധികാരമേല്‍ക്കുന്ന ആദ്യ ദിനം തന്നെ സൈന്യത്തെ ഉപയോഗിച്ച് പുറത്താക്കല്‍ നടപടികള്‍ തുടങ്ങാനാണ് നീക്കം.

അതിനിടെ ഇതിനു ഭീമമായ ചെലവും സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കി.

ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്നവരെയും ശിക്ഷിക്കപ്പെട്ടവരെയും ആദ്യം പുറത്താക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഏകദേശം 4,25,000 പേരാണ് ആദ്യ ഘട്ടത്തില്‍ നാടുകടത്തപ്പെടുക. കൂട്ട നാടുകടത്തലിലൂടെ ആകെ 10 മില്യണിലധികം പേരെ പുറത്താക്കിയേക്കും. ഇവരിലധികവും കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. ദേശീയ സുരക്ഷയ്ക്കും ജനങ്ങളുടെ സുരക്ഷിതത്വത്തിനും വേണ്ടിയാണ് നടപടിയെന്ന് വിശദീകരണം. ഏകദേശം 300 ബില്യണ്‍ മുതല്‍ ഒരു ട്രില്യണ്‍ ഡോളര്‍ വരെ ഇതിനായി ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. മുന്‍ ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ആക്ടിംഗ് ചീഫ് ടോം ഹോമന്റെ നേതൃത്വത്തിലാണ് നടപ്പാക്കുക.

അതേസമയം കാലിഫോര്‍ണിയ, ഇല്ലിനോയിസ്, മസാച്യുസെറ്റ്‌സ് തുടങ്ങിയ സ്ഥലങ്ങളിലെ ഡെമോക്രാറ്റ് ഗവര്‍ണര്‍മാര്‍ ട്രംപ് ഭരണകൂടത്തിന്റെ കൂട്ട നാടുകടത്തല്‍ പദ്ധതിയെ ചെറുക്കുമെന്ന് വ്യക്തമാക്കി. നിര്‍മ്മാണം, കൃഷി, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ലിബറലുകള്‍ നിരീക്ഷിക്കുന്നു.

Other News in this category



4malayalees Recommends