മുയലിന്റെ കടിയേറ്റത്തിന് വാക്‌സിനെടുത്ത് കിടപ്പിലായിരുന്ന വയോധിക മരിച്ചു; അബദ്ധത്തില്‍ എലിവിഷം ഉള്ളില്‍ ചെന്ന് കൊച്ചുമകള്‍ മരിച്ചത് കഴിഞ്ഞ ദിവസം

മുയലിന്റെ കടിയേറ്റത്തിന് വാക്‌സിനെടുത്ത് കിടപ്പിലായിരുന്ന വയോധിക മരിച്ചു; അബദ്ധത്തില്‍ എലിവിഷം ഉള്ളില്‍ ചെന്ന് കൊച്ചുമകള്‍ മരിച്ചത് കഴിഞ്ഞ ദിവസം
ആലപ്പുഴയില്‍ വാക്‌സിനെടുത്തശേഷം തളര്‍ന്ന് കിടപ്പിലായിരുന്ന വയോധിക മരിച്ചു. ആലപ്പുഴ തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ (63) ആണ് മരിച്ചത്. അതേസമയം വീട്ടില്‍ എലിവിഷം പുരട്ടിവെച്ച തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ച് ഇവരുടെ കൊച്ചുമകള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ശാന്തമ്മയുടെ ചികിത്സയ്ക്കായി വീട്ടുകാര്‍ ആശുപത്രിയിലായിരിക്കെയായിരുന്നു ഈ മരണം.

മുയലിന്റെ കടിയേറ്റതിനെ തുടര്‍ന്നാണ് ശാന്തമ്മ പേവിഷ ബാധയ്‌ക്കെതിരായ വാക്‌സിനെടുതത്ത. ഇതിനുപിന്നാലെ കിടപ്പിലാവുകായിരുന്ന ഇവര്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. വാക്‌സിനെടുത്ത് കിടപ്പിലായശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിരുന്നു. ഇവിടെ നിന്ന് ഡിസ്ചാര്‍ജായി വീട്ടിലേക്ക് കൊണ്ടിവരുകയായിരുന്നു.

ഒക്ടോബര്‍ 21ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്നായിരുന്നു ഇവര്‍ വാക്‌സിനെടുത്തത്. കുത്തിവെപ്പെടുത്തതിന് പിന്നാലെയാണ് ഇവരുടെ ആരോഗ്യനില ഗുരുതരമായി കിടപ്പിലാവുകയായിരുന്നു. വാക്‌സിന്‍ എടുത്തതിന് പിന്നാലെ ശാന്തമ്മയുടെ ശരീരം പൂര്‍ണ്ണമായി തളര്‍ന്നുവെന്നും സംസാരശേഷി നഷ്ടപ്പെട്ടുവെന്നും ചുണ്ടികാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ടെസ്റ്റ് ഡോസില്‍ തന്നെ അലര്‍ജി പ്രകടമായെങ്കിലും മൂന്നു ഡോസ് വാക്‌സിനുകളും എടുക്കുകയാിരുന്നു. വാക്‌സിനെടുത്തതിന് പിന്നാലെ ശാന്തമ്മ തളര്‍ന്നു വീണുവെന്നും അനക്കമില്ലാതായെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. പിന്നീട്. വെന്റിലേറ്ററിലായിരുന്ന ശാന്തമ്മയെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. വാക്‌സിന്‍ എടുത്താല്‍ ഉണ്ടാകുന്ന അപൂര്‍വമായ പാര്‍ശ്വഫലത്തെ തുടര്‍ന്നായിരിക്കാം ഇത്തരമൊരു അവസ്ഥയുണ്ടായതെന്നായിരുന്നു മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം.

Other News in this category



4malayalees Recommends