പാലക്കാട് ഉപതിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് അടുക്കുമ്പോള്‍ സന്ദീപ് വാര്യരെ ആയുധമാക്കി ഇടതുപക്ഷം. സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ ഉയര്‍ത്തി കാട്ടി പത്രപരസ്യം നല്‍കികൊണ്ടാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തെ നേരിടാന്‍ തയാറായിരിക്കുന്നത്. സിറാജിലും സുപ്രഭാത്തിലുമാണ് ഇത്തരത്തില്‍ ഒരു പരസ്യം എല്‍ഡിഎഫ് നല്‍കിയിരിക്കുന്നത്. അതേസമയം ദേശാഭിമാനിയില്‍ ഈ പരസ്യം ഇല്ല .
സരിന്‍ തരംഗം എന്ന വലിയ തലക്കെട്ട് പരസ്യത്തില്‍ കാണാം. എന്നാല്‍ പരസ്യത്തില്‍ കൂടുതലായും പരാമര്‍ശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്.
സന്ദീപ് പല തവണയായി പറഞ്ഞ വിവിധ വര്‍ഗീയ പരാമര്‍ശങ്ങളാണ് പരസ്യത്തിലുള്ളത്. കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സിഎഎ കേരളത്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകള്‍, ഗാന്ധിജി വധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമര്‍ശങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.