വെസ്റ്റേണ്‍ ഓസ്ട്രേലിയ സര്‍വകലാശാല ഇന്ത്യയില്‍ കാമ്പസ് ആരംഭിക്കുന്നു
ലോകത്തിലെ ഏറ്റവും മികച്ച 100 സര്‍വകലാശാലകളില്‍ ഒന്നായി റാങ്ക് ചെയ്യപ്പെട്ട വെസ്റ്റേണ്‍ ഓസ്ട്രേലിയ സര്‍വകലാശാല ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കുന്നു. മുംബൈ ആയിരിക്കും പ്രധാന കേന്ദ്രം. ഇന്ത്യയില്‍ ഒന്നിലധികം കാമ്പസുകള്‍ സ്ഥാപിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇതിനുള്ള അപേക്ഷ യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന് ഇതിനോടകം തന്നെ സമര്‍പ്പിച്ച് കഴിഞ്ഞു.
ഇന്ത്യയില്‍ ഒരു കാമ്പസ് സ്ഥാപിക്കുന്ന ആദ്യത്തെ ഓസ്ട്രേലിയന്‍ ഗ്രൂപ്പ് ഓഫ് എയ്റ്റ് (Go8) സര്‍വകലാശാലയായി ഇതോടെ വെസ്റ്റേണ്‍ ഓസ്ട്രേലിയ സര്‍വകലാശാല മാറും. കഴിഞ്ഞ ദിവസം ജിയോ വേള്‍ഡ് സെന്ററില്‍ നടന്ന വേള്‍ഡ് ഓഡിയോ വിഷ്വല്‍ & എന്റര്‍ടൈന്‍മെന്റ് ഉച്ചകോടിയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായും യുഡബ്ല്യുഎ ചാന്‍സലര്‍ ഡയാന്‍ സ്മിത്ത് ?ഗാന്‍ഡര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ ഇന്നൊവേഷന്‍ ഇക്കോസിസ്റ്റം എന്ന ഇന്ത്യയുടെ സ്ഥാനം പ്രയോജനപ്പെടുത്തുക എന്നതാണ് യുഡബ്ല്യുഎ ലക്ഷ്യമിടുന്നത്. തമിഴ്നാട്ടിലും കാമ്പസുകള്‍ സജ്ജീകരിക്കുന്നത് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.