കാനഡയില്‍ നിന്നുള്ള ചില ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന തീരുവ 25% ല്‍ നിന്ന് 35% ആയി വര്‍ദ്ധിപ്പിച്ച് ട്രംപ്

കാനഡയില്‍ നിന്നുള്ള ചില ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന തീരുവ 25% ല്‍ നിന്ന് 35% ആയി വര്‍ദ്ധിപ്പിച്ച് ട്രംപ്
കാനഡയില്‍ നിന്നുള്ള ചില ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന തീരുവ 25% ല്‍ നിന്ന് 35% ആയി വര്‍ദ്ധിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിറക്കി. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയനുസരിച്ച്, അമേരിക്കയ്ക്ക് എതിരായ കാനഡയുടെ പ്രതികാര നടപടികള്‍ക്കും മറുപടിയായാണ് പുതിയ നീക്കം. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

പുതിയ തീരുവ ഒഴിവാക്കാന്‍ മറ്റൊരു രാജ്യത്തേക്ക് കയറ്റിയയച്ച ശേഷം ആ രാജ്യം വഴി അമേരിക്കയിലേക്ക് കൊണ്ടു വരുന്ന ഉത്പന്നങ്ങള്‍ക്ക് 40% വരെ അധിക നികുതി ഏര്‍പ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നു. ഓഗസ്റ്റ് 1ന് മുന്‍പായി യുഎസുമായി വ്യാപാരക്കരാറിലേര്‍പ്പെടാത്ത ഏത് രാജ്യത്തിനും വര്‍ദ്ധിച്ച തീരുവ നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അവസാന തീയതിക്ക് മുന്‍പ് ട്രംപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കാര്‍ണി 'ഒന്ന് മയപ്പെടുകയും പ്രതികാര നടപടികള്‍ ഒഴിവാക്കുകയും ചെയ്താല്‍' ട്രംപ് തീരുവയില്‍ പുനരാലോചന നടത്തിയേക്കാമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് സൂചിപ്പിച്ചു.

Other News in this category



4malayalees Recommends