തൊഴില്‍ നിയമ ലംഘനം ; യുഎഇയില്‍ 5400 ലേറെ കമ്പനികള്‍ക്ക് പിഴ

തൊഴില്‍ നിയമ ലംഘനം ; യുഎഇയില്‍ 5400 ലേറെ കമ്പനികള്‍ക്ക് പിഴ
യുഎഇയില്‍ തൊഴില്‍ നിയമം ലംഘിച്ച 5400 ലേറെ കമ്പനികള്‍ക്ക് ആറു മാസത്തിനിടെ പിഴ ചുമത്തിയതായി മാനവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. തൊഴില്‍ നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി 2.85 ലക്ഷം പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് നിയമലംഘകരെ കണ്ടെത്തിയത്. ഇതില്‍ 405 കമ്പനികള്‍ സ്വദേശിവല്‍ക്കരണ നിയമം ലംഘിച്ചു.

നിയമം ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും വ്യക്തമാക്കി. ഇവരില്‍ ഗുരുതര കുറ്റകൃത്യം ചെയ്തവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തു.

Other News in this category



4malayalees Recommends