ഖത്തറിനെ സംരക്ഷിക്കുന്നതിന് എല്ലാ കഴിവുകളും വിനിയോഗിക്കുമെന്ന് സൗദി
ഖത്തറിനെ സംരക്ഷിക്കുന്നതിന് എല്ലാ കഴിവുകളും വിനിയോഗിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഖത്തറിന് പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍ അമീറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണഅ സൗദി കിരീടാവകാശി ഇക്കാര്യം അറിയിച്ചത്.
ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച കിരീടാവകാശി ആക്രമണത്തെ ക്രിമിനല്‍ നടപടിയെന്നും രാജ്യാന്തര നിയമങ്ങളുടേയും മാനദണ്ഡങ്ങളുടേയും നഗ്നമായ ലംഘനമെന്നുമാണ് വിശേഷിപ്പിച്ചത്. ഖത്തറിലെ സഹോദരങ്ങളെ പിന്തുണയ്ക്കുന്നതിനും സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനും രാജ്യം സ്വീകരിക്കുന്ന നടപടികളും രാജ്യം എല്ലാ കഴിവുകളും ഉപയോഗിച്ച് വിനിയോഗിക്കുന്നുണ്ടെന്നും കിരീടാവകാശി സ്ഥിരീകരിച്ചു.