ചാര്‍ലി കിര്‍ക് കൊലപാതകം ; കൊലയാളി ഇടതുപക്ഷ അനുഭാവി

ചാര്‍ലി കിര്‍ക് കൊലപാതകം ; കൊലയാളി ഇടതുപക്ഷ അനുഭാവി
അമേരിക്കയിലെ ചാര്‍ലി കിര്‍ക് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ ഉട്ടാ ഗവര്‍ണര്‍ സ്‌പെന്‍സര്‍ കോക്‌സ്. കൊലയാളി ഇടതുപക്ഷ അനുഭാവിയെന്ന് അദ്ദേഹം അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. ട്രാന്‍സ്ജെന്‍ഡറുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു പ്രതിയെന്നും അദ്ദേഹം ഉന്നയിച്ച വാദങ്ങള്‍ അമേരിക്കയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

ചാര്‍ലി കിര്‍കിന്റെ വധത്തില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ടൈലര്‍ റോബിന്‍സണിനെതിരെയാണ് ആരോപണം. 22 കാരനായ റോബിന്‍സണെതിരെ ചൊവ്വാഴ്ച ഔദ്യോഗികമായി കുറ്റം ചുമത്തുമെന്ന് പറഞ്ഞ കോക്‌സ്, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുപ്പക്കാരനായ കിര്‍ക്കിനെ വധത്തിന് നയിച്ച കാരണം ട്രാന്‍സ്‌ജെന്ററുമായുള്ള പ്രണയബന്ധമാണെന്ന് സംശയിക്കുന്നതായും പറഞ്ഞു.

ബുധനാഴ്ച ഉട്ടാ സര്‍വകലാശാല ക്യാംപസില്‍ പൊതുപരിപാടിയില്‍ സംസാരിച്ചിരിക്കെയാണ് ചാര്‍ലി കിര്‍ക് കൊല്ലപ്പെട്ടത്. യാഥാസ്ഥിതിക വാദികളായ യുവാക്കളുടെ കൂട്ടായ്മയായ ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടന രൂപീകരിച്ച ചാര്‍ലി കിര്‍ക് ട്രാന്‍സ്‌ജെന്റര്‍ വിരുദ്ധ വലത് നിലപാടുകള്‍ ശക്തമായി പ്രചരിപ്പിച്ചിരുന്നു. മിനെപോളിസിലെ സ്‌കൂളിന് സമീപത്തെ പള്ളിയില്‍ രണ്ട് കുട്ടികളുടെ മരണത്തിനും ഒന്‍പത് പേര്‍ക്ക് വെടിയേല്‍ക്കാനും ഇടയായ സംഭവത്തില്‍ കൊലയാളി ട്രാന്‍സ്‌ജെന്ററാണെന്ന് ആരോപിച്ച് കിര്‍ക് നടത്തിയ പ്രസ്താവനകള്‍ നേരത്തെ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു.



Other News in this category



4malayalees Recommends