സൗദി അറേബ്യയില്‍ ഗൂഗിള്‍ പേ സേവനത്തിന് ഔദ്യോഗിക തുടക്കം. രാജ്യത്ത് ഗുഗിള്‍ പേ വഴി ഓണ്‍ലൈന്‍ ഇടപാടുകള്‍ വൈകാതെ നടത്താന്‍ കഴിയും. വരും ആഴ്ചകളില്‍ രാജ്യമെമ്പാടും സേവനം ലഭ്യമാകുമെന്ന് ഗൂഗിള്‍ പേ അധികൃതര്‍ അറിയിച്ചു. റിയാദ് എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന മണി 20/20 മിഡില്‍ ഈസ്റ്റ് കോണ്‍ഫറന്‍സില്‍ സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) ആണ് പ്രഖ്യാപനം നടത്തിയത്.
സൗദി സെന്‍ട്രല്‍ ബാങ്കും ഗൂഗിള്‍ അധികൃതരും പങ്കെടുത്ത ചടങ്ങില്‍ വെച്ചാണ് പ്രഖ്യാപനം നടന്നത്. ഡിജിറ്റല്‍ പേയ്മെന്റ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. സൗദി അറേബ്യയിലെ നാഷണല്‍ പേയ്മെന്റ് സിസ്റ്റം (മാഡ) വഴിയാണ് ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുക. വിഷന്‍ 2030ന്റെ ലക്ഷ്യങ്ങളിലൊന്നാണ് സാമ്പത്തിക മേഖലയെ മെച്ചപ്പെടുത്തുക എന്നുള്ളതെന്ന് അധികൃതര്‍ പറഞ്ഞു.