സൗദി അറേബ്യയില്‍ ഉച്ചസമയത്തെ ജോലി വിലക്ക് നീക്കി

സൗദി അറേബ്യയില്‍ ഉച്ചസമയത്തെ ജോലി വിലക്ക് നീക്കി
സൗദി അറേബ്യയില്‍ ഉച്ചസമയത്ത് വെയിലത്ത് ജോലി ചെയ്യുന്നതിനുള്ള മൂന്ന് മാസത്തെ വിലക്ക് അവസാനിച്ചു. ഈ വര്‍ഷം നിയമം പാലിച്ചവരുടെ നിരക്ക് 94 ശതമാനത്തിലെത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ക്ക് നിയമങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിച്ചതിന്റെ സൂചനയാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.

തൊഴില്‍ മേഖലയിലെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹ്‌മദ് അല്‍റാജ്ഹി അഭിപ്രായപ്പെട്ടു.

തൊഴില്‍ സുരക്ഷയ്ക്കും ആരോഗ്യത്തിനുമുള്ള ദേശീയ കൗണ്‍സിലുമായി സഹകരിച്ചാണ് ജൂണ്‍ 15 മുതല്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനുള്ള നിരോധനം മന്ത്രാലയം നടപ്പാക്കിയത്.

Other News in this category



4malayalees Recommends