അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറിച്ച് യുഎസ് ഫെഡറല്‍ റിസര്‍വ്

അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറിച്ച് യുഎസ് ഫെഡറല്‍ റിസര്‍വ്
അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്. അടിസ്ഥാന പലിശ നിരക്ക് കാല്‍ ശതമാനമാണ് യുഎസ് ഫെഡറല്‍ റിസര്‍വ് കുറച്ചത്. പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയിലായി . ഈ വര്‍ഷത്തെ ആദ്യ ഇളവാണ് ഇത്. തൊഴില്‍ മേഖല ഊര്‍ജ്ജിതപ്പെടുത്താനാണ് തീരുമാനമെന്ന് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ പ്രതികരിച്ചത്.

തീരുമാനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പ പലിശയും ക്രെഡിറ്റ് കാര്‍ഡ് പലിശയും കുറയാന്‍ സഹായിക്കുന്നതാണ് തീരുമാനം. 9 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് തീരുമാനം എത്തുന്നത്. വരും ദിവസങ്ങളില്‍ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന സമാന നടപടികളുണ്ടായേക്കുമെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Other News in this category



4malayalees Recommends