കുവൈത്തിലെ സാല്‍മിയ പ്രദേശത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തിയെന്ന കേസില്‍ ഇന്ത്യന്‍ പൗരനെയും ഫിലിപ്പീന്‍ സ്വദേശിനിയെയും അറസ്റ്റ് ചെയ്തു. സാല്‍മിയ പൊലീസ് സ്റ്റേഷന്‍ സംഘം നടത്തിയ മിന്നല്‍ റെയ്ഡിലാണ് ഇന്ത്യന്‍ പൗരനും ഫിലിപ്പീന്‍ സ്വദേശിനിയും അറസ്റ്റിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രാദേശിക പൊലീസ് സംഘങ്ങള്‍ നടത്തിയ പരിശോധനയില്‍ ഇവരെ പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. പ്രതികളെ തുടര്‍നടപടികള്‍ക്കായി ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോളിന് കൈമാറി