ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചു. ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി ജി.എ.എച്ച് ഇന്റര്‍നാഷണല്‍ അറബ് ഡ്യൂട്ടി ഫ്രീയുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പിലാക്കിയത്. ജര്‍മ്മന്‍ കമ്പനിയായ ജിയോഫ്രി ഹീനെമാന്‍, സൗദി ആസ്ട്ര ഗ്രൂപ്പ്, ജോര്‍ദാന്‍ ഡ്യൂട്ടി ഫ്രീ എന്നിവരുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് ഇത്. ടെര്‍മിനല്‍ ഒന്നിലും നോര്‍ത്ത് ടെര്‍മിനലിലുമായി 8,000 ചതുരശ്ര മീറ്ററിലധികം സ്ഥലത്താണ് ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റ്. ഇത് യാത്രക്കാര്‍ക്ക് ആഗോള ആഡംബരത്തിന്റെയും പ്രാദേശിക തനിമയുടെയും അതുല്യമായ സംയോജനം വാഗ്ദാനം ചെയ്യുന്നു.
35 ലധികം സ്റ്റോറുകളിലായി ഏകദേശം 500 അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഇവിടെ ലഭ്യമാണ്. സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, മിഠായികള്‍, രുചികരമായ ഭക്ഷണങ്ങള്‍, പുകയില ഉല്‍പ്പന്നങ്ങള്‍, സുവനീറുകള്‍, ഫാഷന്‍ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ ഇവിടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ലോങ്ചാംപ്, മൈക്കിള്‍ കോര്‍സ്, സ്വരോവ്സ്‌കി, ബോസ്, റാല്‍ഫ് ലോറന്‍, ലക്കോസ്റ്റ് തുടങ്ങിയ പ്രശസ്തമായ ബ്രാന്‍ഡുകള്‍ക്ക് പ്രത്യേക സ്റ്റോറുകളുമുണ്ട്.