കാര്‍ബണ്‍ പുറന്തള്ളല്‍ തടയുന്നതിനുള്ള പുതിയ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2035 ആകുമ്പോഴേക്കും കാര്‍ബണ്‍ പുറത്തുവിടല്‍ 69 ശതമാനം മുതല്‍ 70 ശതമാനം വരെ കുറയ്ക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
2050 ഓടെ നെറ്റ് സീറോ എമിഷന്‍ എന്ന ലക്ഷ്യമാണ് ലോക രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്.
കാലാവസ്ഥ വ്യതിയാന അതോറിറ്റിയുടെ ഉപദേശങ്ങള്‍ അനുസരിച്ചാണ് ലക്ഷ്യ പരിധി തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു.
ലക്ഷ്യം തീരുമാനിക്കാനായി ക്ലീന്‍ എനര്‍ജി കോര്‍പ്പറേഷന് രണ്ടു ബില്യണ്‍ ഡോളര്‍ ഫണ്ടും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പുനരുപയോഗഊര്‍ജ്ജത്തിലേക്കുള്ള പരിവര്‍ത്തനത്തിന് കൂടുതല്‍ ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
അതേസമയം കാര്‍ബണ്‍ പുറത്തുവിടല്‍ കുറക്കുന്നതിനുള്ള നിയമ നിര്‍മ്മാണത്തിന് പിന്തുണ നല്‍കില്ലെന്ന് പ്രതിപക്ഷ നേതാവ് സൂസന്‍ ലേ വ്യക്തമാക്കി. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യ ബോധ്യത്തോടെയുള്ളതല്ലെന്ന് സൂസന്‍ ലേ പറഞ്ഞു.
സര്‍ക്കാര്‍ പദ്ധതി ചെലവേറിയതും സാധിക്കാന്‍ പറ്റാത്തതുമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.