ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്കില്‍ നേരിയ വര്‍ദ്ധനവ് .രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായി ഉയര്‍ന്നെന്ന് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. കഴിഞ്ഞ മാസത്തെ നിരക്കില്‍ നിന്ന് 0.1 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ബാങ്കുകളും യൂണിവേഴ്‌സിറ്റികളും അടക്കമുള്ള മുന്‍നിര സ്ഥാപനങ്ങള്‍ തൊഴില്‍ വെട്ടിച്ചുരുക്കിയത് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷയ്‌ക്കൊത്ത കണക്കുകളാണിതെന്ന് പലിശ നിരക്കു സംബന്ധിച്ച് റിസര്‍വ്വ് ബാങ്കിന്റെ തീരുമാനത്തെ നിരക്കുകള്‍ ബാധിക്കില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.