ചൈനയില്‍ പേപ്പര്‍ പാഴാക്കുന്നത് തടയാന്‍ പുതിയ തന്ത്രം. ശുചിമുറിയില്‍ കയറിയാല്‍ ടിഷ്യുപേപ്പര്‍ കിട്ടണമെങ്കില്‍ റോള്‍ ഡിസ്‌പെന്‍സറിലുള്ള ക്യുആര്‍ കോഡ് ആദ്യം സ്‌കാന്‍ ചെയ്യണം. തുടര്‍ന്ന് വരുന്ന പരസ്യം മുഴുവനായും കാണണം. എങ്കിലേ ടോയ്‌ലറ്റ് പേപ്പര്‍ കിട്ടൂ. ഇനി പരസ്യം സ്‌കിപ്പ് ചെയ്താല്‍ ആറു രൂപ നല്‍കണം. കൂടുതലായി ടിഷ്യു പേപ്പര്‍ വേണമെങ്കിലും ആറു രൂപ നല്‍കണം.
ചൈന ഇന്‍സൈഡര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഇതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ആളുകള്‍ പേപ്പര്‍ പാഴാക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറയുന്നു. ശൗചാലയത്തില്‍ ടിഷ്യു പേപ്പര്‍ വേസ്റ്റാക്കുന്നതും ചിലര്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നതും ശ്രദ്ധയില്‍പ്പെട്ടു. അതിനാലാണ് നടപടിയെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ഫോണ്‍ ബാറ്ററി തീര്‍ന്നാലോ കയ്യില്‍പണമില്ലാത്തവരോ ടിഷ്യുപേപ്പര്‍ കിട്ടാതെ ബുദ്ധിമുട്ടും. തിരക്കിനിടെ ജനത്തെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതാണ് ഇതെല്ലാമെന്നും ഒരുവിഭാഗം പറയുന്നു.