95ാമത് ദേശീയ ദിനം ; ഔദ്യോഗിക അവധി പ്രഖ്യാപിച്ച് സൗദി
95ാമത് സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ 23ന് സൗദി അറേബ്യയില്‍ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് പൊതു സ്വകാര്യ മേഖലകള്‍ക്ക് 95ാമത് സൗദി ദേശീയ ദിനമായ സെപ്തംബര്‍ 23ന് അഴധി ആയിരിക്കുമെന്ന് ഉത്തരവിറക്കിയത്.
രാജ്യത്തിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍, സ്വകാര്യ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നതടക്കമുള്ള മൂന്നു മേഖലകള്‍ക്കും ഔദ്യോഗിക അവധിയായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.