സോളാര്‍ ബാറ്ററികളുടെ ഉപയോഗം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് . വിലകുറഞ്ഞ ഹോം ബാറ്ററികളുടെ പ്രചരണാര്‍ത്ഥം മെല്‍ബണ്‍ സന്ദര്‍ശിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.
2.3 ബില്യണ്‍ ഡോളറാണ് ഈ പദ്ധതിയ്ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത്.
പദ്ധതിയിലൂടെ ബാറ്ററിയിലെ 30 ശതമാനത്തിന്റെ കുറവാണുണ്ടായത്.
ജൂലൈ 1 മുതല്‍ ആരംഭിച്ച പദ്ധതി അറുപതിനായിരത്തഓളം ആളുകള്‍ക്ക് ഉപകാരപ്രദമായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.2030 ഓടെയുള്ള കാലാവസ്ഥാ ലക്ഷ്യത്തെ കുറിച്ചും മെല്‍ബണ്‍ യാത്രയ്ക്കിടെ പ്രധാനമന്ത്രി സംസാരിച്ചു.