മദീന വിമാനത്താവള റോഡിന് സൗദി കിരീടാവകാശിയുടെ പേര് നല്‍കും
മദീനയിലെ വിമാനത്താവള റോഡിന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പേര് നല്‍കണമെന്ന് സല്‍മാന്‍ രാജാവി?ന്റെ നിര്‍ദ്ദേശം. മദീന പ്രവാചക പള്ളിയെ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും വിമാനത്താവളത്തിലെ റോയല്‍ ടെര്‍മിനലിലേക്കും നയിക്കുന്നതാണ് കിങ് സല്‍മാന്‍ റോഡ്.
ലോകത്തിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി പദ്ധതിയായ മദീന വിഷന്‍സ് പദ്ധതിയും ഈ റോഡിലാണ്. ഈ അവസരത്തില്‍ മദീന മേഖല അമീര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശിക്കും നന്ദിയും കടപ്പാടും അറിയിച്ചു.
മദീന ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ പ്രകടമായ സ്വാധീനം ചെലുത്തിയ വികസന സംരംഭങ്ങളും തന്ത്രപരമായ പദ്ധതികളും രാജ്യത്തുടനീളം ആരംഭിക്കുന്നതില്‍ കിരീടാവകാശി മുന്‍നിര പങ്ക് മദീന ഗവര്‍ണര്‍ എടുത്തുപറഞ്ഞു