ഗാര്‍ഹിക തൊഴിലാളിയുടെ വിവരങ്ങള്‍ ലഭ്യമാകും, 'സഹേല്‍' ആപ്പില്‍ പുതിയ സേവനം ആരംഭിച്ചു

ഗാര്‍ഹിക തൊഴിലാളിയുടെ വിവരങ്ങള്‍ ലഭ്യമാകും, 'സഹേല്‍' ആപ്പില്‍ പുതിയ സേവനം ആരംഭിച്ചു
'സഹേല്‍' ആപ്പിലൂടെ ഗാര്‍ഹിക തൊഴിലാളിയുടെ നിയമനത്തിന് യോഗ്യത പരിശോധിക്കാനുള്ള പുതിയ സേവനം ആരംഭിച്ചതായി കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനായി ഉപയോക്താക്കള്‍ക്ക് ഗാര്‍ഹിക തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് നമ്പറും പൗരത്വവും നല്‍കുക മാത്രമാണ് വേണ്ടത്. തുടര്‍ന്ന്, ആ വ്യക്തിക്കായി ഇതിനകം ഒരു വിസ അനുവദിച്ചിട്ടുണ്ടോ എന്ന് ഉടന്‍ തന്നെ ആപ്പ് കാണിച്ചുതരും.

ഈ സംവിധാനം വഴി ഒരേ വ്യക്തിക്കായി ഒരേ സമയം പല വിസകളും അപേക്ഷിക്കപ്പെടുന്നതും അപേക്ഷകള്‍ നിരസിക്കപ്പെടുന്നതും ഒഴിവാക്കാന്‍ സാധിക്കും. നിയമന നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് ഗാര്‍ഹിക തൊഴിലാളിയുടെ യോഗ്യത ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് ഈ പുതിയ സേവനത്തിന്റെ പ്രധാന ലക്ഷ്യം.

Other News in this category



4malayalees Recommends