ദോഹയിലെ ഇസ്രയേല്‍ ആക്രമണം ; കൊല്ലപ്പെട്ട സുരക്ഷാ ഓഫീസറുടെ പേരില്‍ അല്‍ വക്രയില്‍ സ്ട്രീറ്റ്
അല്‍ വക്രയിലെ 1025ാം നമ്പര്‍ സ്ട്രീറ്റ് ഇനി മുതല്‍ അല്‍ഷെയ്ദ് ബാദര്‍ സാദ് അല്‍ദോസരി സ്ട്രീറ്റ് എന്നറിയപ്പെടും. കൃത്യ നിര്‍വഹണത്തിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖത്തര്‍ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയിലെ ഓഫീസര്‍ വാറന്റ് കോര്‍പ്പറല്‍ ബാദര്‍ സാദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസരിയുടെ സ്മരണാര്‍ത്ഥമാണ് സ്ട്രീറ്റിന് അദ്ദേഹത്തിന്റെ പേരു നല്‍കിയത്.
ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗങ്ങളുടെ ദോഹയിലെ താമസ കേന്ദ്രത്തിന് നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഡ്യൂട്ടിയിലായിരുന്ന അല്‍ദോസരിയും ഹമാസിന്റെ 5 പേരും ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടത്.