എച്ച്-1ബി വിസ ഫീസ് വര്‍ധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല'; ഉത്തരവ് വിശദീകരിച്ച് അമേരിക്കന്‍ പ്രസ് സെക്രട്ടറി

എച്ച്-1ബി വിസ ഫീസ് വര്‍ധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല'; ഉത്തരവ് വിശദീകരിച്ച് അമേരിക്കന്‍ പ്രസ് സെക്രട്ടറി
എച്ച്-1ബി വിസകള്‍ക്ക് പുതുതായി പ്രഖ്യാപിച്ച 100,000 ഡോളര്‍ വാര്‍ഷിക ഫീസുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് അമേരിക്കന്‍ പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ്. ഈ ഫീസ് ഒറ്റ തവണത്തേക്ക് മാത്രം ഈടാക്കുന്നതാണെന്നും ഇത് പുതിയ അപേക്ഷകര്‍ക്ക് മാത്രമേ ബാധകമാകൂവെന്നും വര്‍ഷം തോറും ഈടാക്കില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു.

അതോടൊപ്പം നിലവിലെ എച്ച്-1ബി വിസ പുതുക്കുമ്പോള്‍ ഈ ഫീസ് നല്‍കേണ്ടതില്ലെന്നും വ്യക്തമാക്കിയ അവര്‍, നിലവിലെ വിസ ഉടമകള്‍ക്ക് അമേരിക്കയില്‍ താമസിക്കുന്നതിനും അമേരിക്കയില്‍ നിന്ന് പുറത്തുപോകുന്നതിനും തിരികെ വരുന്നതിനും മറ്റ് തടസങ്ങളില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എച്ച്-1ബി വിസകള്‍ പുതുതായി നല്‍കുന്നത് നിയന്ത്രിക്കുന്നതാണ് തീരുമാനമെന്ന് ഇതിലൂടെ വ്യക്തമായി.



Other News in this category



4malayalees Recommends