യുഎസ് ഏര്‍പ്പെടുത്തുന്ന പുതിയ H1ബി ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളറിന്റെ (88 ലക്ഷം രൂപ) ഫീസാണ് ട്രംപ് ഭരണകൂടം ചുമത്തിയത്. ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 9:31 മുതലാണ് ഫീസ് ഈടാക്കുക. നിലവിലെ H1ബി വീസകള്‍ക്ക് ഇത് ബാധകമല്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. അതേസമയം, പുതിയ ട്രംപ് നയത്തില്‍ ആശങ്ക രേഖപ്പെടുത്തി യുഎസ് ചേംബര്‍ ഓഫ് കോമേഴ്സ് രം?ഗത്തെത്തി. ട്രംപ് ഭരണകൂടവുമായി ചര്‍ച്ചകള്‍ നടത്തുമെന്നും ചേംബര്‍ അറിയിച്ചു.
എച്ച്1 ബി വിസകള്‍ക്ക് നിയന്ത്രമേര്‍പ്പെടുത്തിയ യുഎസ് നടപടിയില്‍ ഇന്ത്യയിലും അമേരിക്കയിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. ഒറ്റത്തവണ ഫീസാണെന്നും, നിലവില്‍ വിസയുള്ളവരെ ബാധിക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി.
പുതിയ നീക്കം അമേരിക്കന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കുമെന്ന വൈറ്റ് ഹൗസ് അവകാശവാദത്തിനെതിരെയും വിമര്‍ശനം ശക്തമാണ്.