സൗദിയുടെ എട്ടു മേഖലകളില്‍ മഴയ്ക്കും കിഴക്കന്‍ പ്രവിശ്യയില്‍ മൂടല്‍ മഞ്ഞിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജസാന്‍, അസീര്‍, അള്‍ബഹ, മക്ക, മദീന എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷവും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കിഴക്കന്‍ പ്രവിശ്യയുടെ ചില ഭാഗങ്ങള്‍ക്ക് പുറമേ തെക്ക് പടിഞ്ഞാറന്‍ ഉയര്‍ന്ന പ്രദേശങ്ങളിലും മൂടല്‍ മഞ്ഞ് രൂപപ്പെടുമെന്നും കേന്ദ്രം വിശദീകരിച്ചു.