പശ്ചിമേഷ്യയില്‍ സമാധാനം കൈവരിക്കാനുള്ള ഏക മാര്‍ഗ്ഗം പലസ്തീനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുന്നതാണെന്ന് ഓസ്‌ട്രേലിയ ആവര്‍ത്തിച്ചു. പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാഴ്‌സ് ആണ് ഇക്കാര്യം പറഞ്ഞത്.
യുകെ, കാനഡ, മറ്റ് രാജ്യങ്ങള്‍ക്കൊള്‍ക്കൊപ്പം പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്ന ഓസ്‌ട്രേലിയന്‍ നിര്‍ദ്ദേശം ഒരുസുപ്രധാന ചുവടുവയ്പ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കാന്‍ബെറിയില്‍ മറ്റ് രാജ്യങ്ങള്‍ക്കൊപ്പം പലസ്തീന്‍ പതാകയും ഉയരണമെന്നത് കാണണമെന്നുണ്ടെന്ന് ഓസ്‌ട്രേലിയന്‍ പലസ്തീന്‍ നയതന്ത്ര ഉദ്യോഗസ്ഥ ആഗ്രഹം പ്രകടിപ്പിച്ചു