മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി പരിശോധിക്കാന്‍ ആപ്പ് സ്റ്റോറുകള്‍ മുന്‍കരുതലെടുക്കണമെന്ന് ഇന്‍സ്റ്റഗ്രാം ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്തവര്‍ അനുയോജ്യമല്ലാത്ത ആപ്പുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മെറ്റ റീജണല്‍ പോളിസി ഡയറക്ടര്‍ മിയയാണ് ഇക്കാര്യം പറഞ്ഞത്.
ആപ്പിള്‍ സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ആപ്പുകള്‍ വഴി കൗമാരക്കാര്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുന്ന സംവിധാനം നിലവില്‍ വരണമെന്ന് അവര്‍ ആവശ്യപ്പെട്ടു.ഈ സാങ്കേതിക വിദ്യ ഇതിനകം അമേരിക്കയില്‍ പരീക്ഷിച്ചെന്നും വിജയിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.