എച്ച് 1 ബി വീസയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ട്രംപ്; ലോട്ടറി സംവിധാനം അവസാനിപ്പിക്കാന്‍ സാധ്യത

എച്ച് 1 ബി വീസയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ട്രംപ്; ലോട്ടറി സംവിധാനം അവസാനിപ്പിക്കാന്‍ സാധ്യത
യുഎസിന്റെ എച്ച് വണ്‍ ബി വീസയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ട്രംപ് ഭരണകൂടം. H1B ലോട്ടറി സംവിധാനം അവസാനിപ്പിക്കുവാന്‍ സാധ്യത. കൂടുതല്‍ യോഗ്യത ഉള്ളവരെ ഉള്‍പ്പെടുത്തി വെയ്റ്റഡ് സെലക്ഷന്‍ രീതി നടപ്പാക്കാന്‍ ആലോചന. പുതിയ ശമ്പള ബാന്‍ഡുകള്‍ സൃഷ്ടിക്കാനും നീക്കം. നേരത്തെ എച്ച് വണ്‍ ബി വീസയുടെ ഫീസ് കുത്തനെ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരിഷ്‌കരണത്തിന് കൂടി ട്രംപ് ഭരണകൂടം നീക്കം നടത്തുന്നത്.

ഉയര്‍ന്ന ശമ്പളമുള്ളവരെ നാല് തവണ വരെ പരിഗണിക്കും. ഉയര്‍ന്ന ശമ്പളമുള്ളവരെ നാല് തവണ വരെ പരിഗണിക്കും. ലോട്ടറി സംവിധാനം നിര്‍ത്തുന്ന നടപടിയിലേക്ക് കടന്നാല്‍ ഇന്ത്യയിലെ ഐടി മേഖലയെ വലിയ രീതിയില്‍ ബാധിക്കുന്നതാണ്. പുതിയ അപേക്ഷകര്‍ക്ക് ഉയര്‍ന്ന ശമ്പളവും ഏറ്റവും വൈദഗ്ദ്യമുള്ളവരെ മാത്രം അമേരിക്കയിലേക്ക് കൊണ്ടുവന്നാല്‍ മതിയെന്നാണ് പുതിയ പരിഷ്‌കരണത്തിലൂടെ നീക്കമിടുന്നത്.

സെപ്റ്റംബര്‍ 21 മുതല്‍ യുഎസ് ഉയര്‍ന്ന വൈദഗ്ധ്യമുള്ള H-1B വിസ അപേക്ഷകള്‍ക്കുള്ള ഫീസ് 1,00,000 ലക്ഷം ഡോളറായി വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരും മികച്ച ശമ്പളം ലഭിക്കുന്നവരുമായ തൊഴിലാളികള്‍ക്ക് അനുകൂലമായി എച്ച്-1ബി വിസ സെലക്ഷന്‍ പ്രക്രിയയില്‍ പുനര്‍നിര്‍മ്മാണം നടത്തുന്നതിനുള്ള ഒരു നിര്‍ദ്ദേശം ട്രംപ് ഭരണകൂടം ചൊവ്വാഴ്ച പുറത്തിറക്കിയത്. കുടിയേറ്റം തടയുന്നതിനും രാജ്യത്തേക്ക് വരുന്ന വിദേശികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായിരുന്നു പുതിയ നടപടികള്‍.

Other News in this category



4malayalees Recommends