ഗര്‍ഭകാലത്ത് പാരാസിറ്റമോള്‍ കളിക്കുന്നത് കുട്ടികളില്‍ ഓട്ടിസത്തിന് കാരണമാകുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ അവകാശം ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തത് ആണെന്ന് ഓസ്‌ട്രേലിയന്‍ ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.
ഓസ്‌ട്രേലിയന്‍ RANZCOG, TGA എന്നിവ ഉള്‍പ്പെടെ പ്രധാന മെഡിക്കല്‍ സംഘടനകള്‍ പറയുന്നു. പാരാസിറ്റമോള്‍ കാറ്റഗറി എ മരുന്നാണ്, ആവശ്യത്തിന് മാത്രം ഉപയോഗിക്കുമ്പോള്‍ ഗര്‍ഭിണികള്‍ക്ക് സുരക്ഷിതമാണ്, വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയത്. ഇത്തരം തെറ്റായ പ്രസ്താവനകള്‍ ഗര്‍ഭിണികളില്‍ ഭയം ഉണ്ടാക്കുകയും അവരെ മരുന്ന് ഒഴിവാക്കാന്‍ പ്രേരിപ്പിക്കുകയും അതുവഴി വേദന ,പനി അണുബാധകള്‍ നിയന്ത്രിക്കാതെ പോകുന്നത് അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്നതാണ്.