കുവൈത്ത് ഹൈടെക് സുരക്ഷാ പട്രോള്‍ വാഹനങ്ങള്‍ പുറത്തിറക്കി

കുവൈത്ത് ഹൈടെക് സുരക്ഷാ പട്രോള്‍ വാഹനങ്ങള്‍ പുറത്തിറക്കി
കുവൈത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോട് കൂടിയ പുതിയ ഹൈടെക് സുരക്ഷാ പട്രോള്‍ വാഹനങ്ങള്‍ പുറത്തിറക്കി. ആഭ്യന്തര മന്ത്രിയായ ശൈഖ് ഫഹദ് അല്‍ യൂസഫിന്റെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയമാണ് ആധുനിക സാങ്കേതിക വിദ്യകളോടുകൂടിയ സുരക്ഷാ പട്രോള്‍ വാഹനം പുറത്തിറക്കിയത്.

മുഖം തിരിച്ചറിയല്‍ സംവിധാനത്തോട് ബന്ധിപ്പിച്ച സ്മാര്‍ട്ട് മൊബൈല്‍ ക്യാമറ, വാഹന ലൈസന്‍സ് പ്ലേറ്റ് സ്‌കാനര്‍, പോര്‍ട്ടബിള്‍ വിരലടയാള തിരിച്ചറിയല്‍ ഉപകരണം തുടങ്ങിയവ പുതിയ പട്രോള്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ നേരിട്ട് മന്ത്രാലയ ഡാറ്റാബേസുമായി പൊരുത്തപ്പെടുത്തി, വേഗത്തില്‍ അന്വേഷിക്കുന്ന വ്യക്തികളെയും വാഹനങ്ങളെയും തിരിച്ചറിയാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. ഈ പുതിയ സാങ്കേതിക വിദ്യകള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും നടപടികളുടെ കൃത്യതയും വര്‍ധിപ്പിക്കാന്‍ വലിയ പിന്തുണ നല്‍കുമെന്നും രാജ്യത്തെ സുരക്ഷയും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



Other News in this category



4malayalees Recommends