ഗാസയിലെ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണം ; ആഗോള രാജ്യങ്ങളുടെ പിന്തുണ തേടി സൗദി
പലസ്തീന്‍ രാഷ്ട്രത്തിന് ആഗോള രാജ്യങ്ങളുടെ പിന്തുണ തേടി സൗദി. ഗാസയിലേയും വെസ്റ്റ് ബാങ്കിലേയും ഇസ്രയേല്‍ അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കാന്‍ രാജ്യാന്തര സമൂഹം ഇടപെടണമെന്നും ആവശ്യപ്പെട്ടു.
അറബ് മുസ്ലീം രാജ്യങ്ങളുടെ പരമാധികാരത്തിനെതിരായ ക്രൂരമായ കുറ്റകൃത്യങ്ങളാണ് ഇസ്രയേല്‍ നടത്തിവരുന്നത്. പ്രാദേശിക രാജ്യാന്തര സമാധാനത്തിനും സുസ്ഥിരതയ്ക്കും ഭീഷണിയാകുന്ന ആക്രമണം എത്രയും വേഗം നിര്‍ത്തണമെന്നും സൗദി ആവശ്യപ്പെട്ടു.