ഓപ്പറേഷന്‍ നംഖോര്‍; നടന്‍ അമിത് ചക്കാലക്കലിനെ വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റംസ്

ഓപ്പറേഷന്‍ നംഖോര്‍; നടന്‍ അമിത് ചക്കാലക്കലിനെ വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റംസ്
ഓപ്പറേഷന്‍ നംഖോറില്‍ നടന്‍ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ നീക്കം. വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റംസ് വീണ്ടും വിളിപ്പിക്കും. കോയമ്പത്തൂര്‍ സംഘവുമായുള്ള അമിതിന്റെ ബന്ധം അന്വേഷിക്കും.താരങ്ങള്‍ക്ക് വാഹനം എത്തിച്ചു നല്‍കുന്നതില്‍ അമിത്തിന് പങ്കുണ്ടോ എന്നകാര്യങ്ങളിലടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.

കുണ്ടന്നൂരിലെ വര്‍ക്ക്ഷോപ്പില്‍ നിന്ന് പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസറിന്റെ ആര്‍സി വിലാസം വ്യാജമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അസം സ്വദേശി മാഹിന്‍ അന്‍സാരിയുടെ പേരിലാണ് വാഹനം. അങ്ങനെയൊരാളില്ല എന്ന് കസ്റ്റംസ് വ്യക്തമാക്കി. വണ്ടിയുടെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താന്‍ ശ്രമം നടക്കുകയാണ്.

അതേസമയം, ഓപ്പറേഷന്‍ നംഖോര്‍ റെയ്ഡ് കസ്റ്റംസ് ഇന്നും തുടരും. ഇതുവരെ കണ്ടെത്തിയത് 38 വാഹനങ്ങളാണ്. പരിശോധനയ്ക്ക് പിന്നാലെ കള്ളക്കടത്ത് വാഹനങ്ങള്‍ പലരും ഒളിപ്പിക്കാനും വില്‍ക്കാനും ശ്രമിച്ചെന്ന് കസ്റ്റംസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂണില്‍ വാഹന കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് 3 പേരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. തമിഴ്‌നാട് സ്വദേശികളെയാണ് ചോദ്യംചെയ്തത്. കേരളത്തിലേക്ക് വിദേശത്ത് നിന്നും150 ലധികം സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ എത്തിയിട്ടുണ്ടെന്ന് ഇവര്‍ മൊഴി നല്‍കി.അന്ന് 10 വാഹനങ്ങളാണ് ഇത്തരത്തില്‍ പിടിച്ചെടുത്തത്.

Other News in this category



4malayalees Recommends