യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുമ്പോള്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെതിരെ ഭീകരനായ മേയര്‍ എന്നും ലണ്ടന്‍ ശരിയത്ത് നിയമത്തിലേക്ക് പോകുന്നുവെന്നും ട്രംപ് പറഞ്ഞത് വിവാദമായി. ഇതിന് മറുപടിയായി ട്രംപ് ജാതിവെറിയും സ്ത്രീ വിദ്വേഷിയും ഇസ്ലാം വിരുദ്ധനുമാണെന്ന് സാദിഖ് ഖാനും പ്രതികരിച്ചിരുന്നു. ഒരു മുസ്ലീം സമുദായത്തിലുള്ള മേയര്‍ വിജയകരമായി ലണ്ടന്‍ ഭരിക്കുന്നതിനെ പറ്റി ട്രംപ് വീണ്ടും ഇങ്ങനെ പരാമര്‍ശിക്കുന്നത് അദ്ദേഹത്തിന്റെ മനോഭാവം തുറന്നുകാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് രാഷ്ട്രീയ രംഗത്ത് ട്രംപിന്റെ പരാമര്‍ശം പ്രതിഷേധത്തിന് ഇടയാക്കി.
യുകെയില്‍ ശരിയത്ത് നിയമത്തിന് പങ്കില്ലെന്ന് ജസ്റ്റിസ് മന്ത്രി സാറാ സാക്ക്മാന്‍ വ്യക്തമാക്കി. വിവിധ മതങ്ങളിലെ കൗണ്‍സിലുകള്‍ വിവാഹ സാമ്പത്തിക കാര്യങ്ങളില്‍ സ്വമേധയാ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവയ്ക്ക് നിയമപരമായ ബാധ്യതയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ട്രംപിന്റെ പ്രസ്താവന യുകെ യുഎസ് ബന്ധത്തെ ബാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സാദിഖ് ഖാനെ പിന്തുണച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ട്രംപ് ലണ്ടനിലെ മതേതരത്വ നിലപാടുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനമാണ് ഉയരുന്നത്.