ഉത്കണ്ഠ മൂലം ജോലി ചെയ്യാന്‍ ആകുന്നില്ല! മാനസിക പ്രശ്‌നത്തില്‍ ഡിസെബിലിറ്റി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരുടെ എണ്ണം കുതിച്ചുയരുന്നു; ലേബര്‍ അധികാരത്തിലെത്തിയ ശേഷം വന്‍ വര്‍ദ്ധന; യുവാക്കളുടെ എണ്ണം ആശങ്ക

ഉത്കണ്ഠ മൂലം ജോലി ചെയ്യാന്‍ ആകുന്നില്ല! മാനസിക പ്രശ്‌നത്തില്‍ ഡിസെബിലിറ്റി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരുടെ എണ്ണം കുതിച്ചുയരുന്നു; ലേബര്‍ അധികാരത്തിലെത്തിയ ശേഷം വന്‍ വര്‍ദ്ധന; യുവാക്കളുടെ എണ്ണം ആശങ്ക
ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് വിജയിച്ച് അധികാരത്തിലെത്തിയ ശേഷം ഉത്കണ്ഠ മൂലം ഡിസെബിലിറ്റി ആനുകൂല്യങ്ങള്‍ നേടുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നതായി കണക്കുകള്‍. ഓരോ ദിവസവും ഏകദേശം 250 പേര്‍ക്ക് ബെനഫിറ്റുകള്‍ അനുവദിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഡിസെബിലിറ്റി പേയ്‌മെന്റുകള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയെന്നാണ് സ്ഥിരീകരിക്കുന്നത്. ഈ വര്‍ഷം ജൂലൈയില്‍ ഉത്കണ്ഠയും, മാനസിക രോഗങ്ങളുടെയും പേരിലാണ് 633,000 പേര്‍ ആനുകൂല്യം കൈപ്പറ്റിയത്.

2024 ജൂലൈയില്‍ കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ഉത്കണ്ഠ മൂലം പിഐപി പേയ്‌മെന്റുകള്‍ നേടിയവരുടെ എണ്ണം 44,000-ഓളം ആണെന്ന് സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് വിലയിരുത്തുന്നു. പ്രതിദിനം 250 പേര്‍ക്കെങ്കിലും ആനുകൂല്യം നല്‍കിയിട്ടുണ്ട്.

അതേസമയം ഈ വിധത്തില്‍ ബെനഫിറ്റ് നല്‍കിയാല്‍ ഫുള്‍ടൈം ജോലി ചെയ്യുന്ന ജോലിക്കാരേക്കാള്‍ 2500 പൗണ്ട് അധികം ലഭിക്കുന്ന അവസ്ഥയാണുള്ളതെന്ന് സിഎസ്‌ജെ ചൂണ്ടിക്കാണിക്കുന്നു. മാനസിക ആരോഗ്യത്തിന്റെ പേരിലുള്ള ബെനഫിറ്റുകള്‍ പരിഷ്‌കരിച്ച് 120,000 യുവാക്കളെ ജോലിക്കെത്തിച്ചാല്‍ ചാന്‍സലര്‍ക്ക് 7 ബില്ല്യണ്‍ പൗണ്ട് ലാഭിക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Other News in this category



4malayalees Recommends